പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിങ്ങളുടെ ജീവിതത്തിലെ സമസ്ത മേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്ന വിശദമായ ജ്യോതിഷറിപ്പോർട്ടാണ് സമ്പൂർണ്ണജാതകം. നിങ്ങളുടെ സ്വാഭാവ സവിശേഷതകൾ, വ്യക്തിത്വം, ധനസ്ഥിതി, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, കുടുംബം തുടങ്ങിയ സകല മേഖലകളെയും സംബന്ധിക്കുന്ന വിശദമായ പ്രവചനങ്ങളും പ്രശ്നപരിഹാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ജീവിതം മുൻകൂട്ടി അറിയുവാനും, തയ്യാറെടുക്കുവാനും, കാര്യപരിപാടികൾ ആസൂത്രണം ചെയ്ത് ജീവിതവിജയം സ്വന്തമാക്കാനും ഈ റിപ്പോർട്ട് നിങ്ങളെ സഹായിക്കും. രാശി, നവാംശം, ദശ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍, ദശാസന്ധികള്‍, ഗ്രഹങ്ങളുടെ സ്ഥാനം, അക്ഷാംശ രേഖാംശങ്ങള്‍, സുദര്‍ശന ചക്രം, ആരൂഢ ചക്രം, വര്‍ഗ ഭേദം, അഷ്ടവര്‍ഗം, ദശവര്ഗ ദേവന്മാര് തുടങ്ങി ജാതകസംബന്ധമായ ഒട്ടനവധി അവലോകനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളായ വിവാഹം, ജോലി, ഭവന നിര്‍മ്മാണം, ബിസ്സിനസ്സ് തുടങ്ങിയവയെ സംബന്ധിക്കുന്ന വിലപ്പെട്ട വിവരങ്ങൾ നൽകുന്ന ഈ റിപ്പോര്‍ട്ട് നിങ്ങൾക്ക് ഒരുത്തമ മാര്‍ഗദര്‍ശിയായിരിക്കും.
•അടുത്ത 25 വര്‍ഷത്തെ പരിഹാരങ്ങള്‍
•പരിഹാര മന്ത്രങ്ങള്‍, യന്ത്രങ്ങള്‍, വസ്ത്രം, ഉപവാസം ഇവയെക്കുറിച്ചുള്ള വിവരങ്ങൾ.
•60 വയസ്സ് വരെയുള്ള അനുകൂല/പ്രതികൂല സമയങ്ങൾ
•വിവാഹം, തൊഴില്‍ , ഭവന നിര്‍മ്മാണം, ബിസിനസ്സ് മുതലായവക്കുള്ള ഉത്തമമായ സമയം.
•സമ്പത്ത്, ധനം, ആയുസ്സ് മുതലായവയെ പറ്റിയുള്ള യോഗങ്ങളും യോഗഫലങ്ങളും.
Number of pages: More than 40 pages
Available in :
Malayalam, Hindi, English, Tamil, Telugu, Kannada, Marathi, Oriya & Bengali